Connect with us

dheeraj murder

ധീരജ് കൊലപാതകം: കാഷ്വല്‍ സംഭവമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ്

എല്ലാ ദിവസവും ഇങ്ങനെയുള്ള സംഭവം ഉണ്ടാവുമോ എന്നും സി പി മാത്യു ചോദിച്ചു

Published

|

Last Updated

തൊടുപുഴ | ഇടുക്കി പൈനാവ് എഞ്ചിനീറിംഗ് കോളേജിലെ എസ് എഫ് ഐ നേതാവ് ധീരജിന്റെ കൊലപാതകത്തില്‍ വിവാദ പ്രസ്താവനയുമായി ഇടുക്കി ഡി സി സി പ്രസിഡന്റ് സി പി മാത്യു. ധീരജിന്റെ കൊലപാതകം കാഷ്വല്‍ സംഭവമാണെന്നായിരുന്നു സി പി മാത്യുവിന്റെ പ്രതികരണം. എല്ലാ ദിവസവും ഇങ്ങനെയുള്ള സംഭവം ഉണ്ടാവുമോ എന്നും സി പി മാത്യു ചോദിച്ചു.

പ്രതികള്‍ക്കായി കോടതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹാജരായതില്‍ തെറ്റില്ല. വക്കീല്‍ ജോലിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അന്വേഷണം സി പി എം തിരക്കഥക്ക് അനുസരിച്ചാണ് നീങ്ങുന്നതെന്നും സി പി മാത്യു ആരോപിച്ചു. നിരപരാധികളെ വരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു.

കേസില്‍ സത്യസന്ധമായ അന്വേഷണം വേണമെന്ന് ഡീന്‍ കുര്യാക്കോസ് എം പിയും ആരോപിച്ചു. ഭരണത്തിന്റെ സൗകര്യം സി പി എം പ്രയോജനപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Latest