Connect with us

Kerala

ധീരജ് വധം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇടുക്കി ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവരെ ഹാജരാക്കുക.

Published

|

Last Updated

ഇടുക്കി | എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കുക. പ്രതികളെ ഇന്നലെ വൈകിട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. ഇടുക്കി ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവരെ ഹാജരാക്കുക.

തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കുമായി ഇവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. നിഖില്‍ പൈലിയും ജെറിന്‍ ജോജോയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ് ഐ ആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്

കോളജില്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്.ധീരജിന്റെ മൃതദേഹം അര്‍ധ രാത്രി പന്ത്രണ്ടരയോടെയാണ് ജന്മനാട്ടില്‍ എത്തിച്ചത്. പൊതു ദര്‍ശനത്തിനു ശേഷം മൃതദേഹം വീടിനു സമീപത്തെ പറമ്പില്‍ സംസ്‌കരിച്ചു. ഇതിനായി 8 സെന്റ് ഭൂമി സിപിഎം വാങ്ങിയിരുന്നു

 

Latest