Connect with us

Kerala

ധീരജ് വധം; രണ്ട് കെ എസ് യു നേതാക്കള്‍ പോലീസില്‍ കീഴടങ്ങി

Published

|

Last Updated

ഇടുക്കി | ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികള്‍ ഇന്ന് പോലീസില്‍ കീഴടങ്ങി. കെ എസ് യു ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാട്, ഇടുക്കി ജില്ലാ സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍ എന്നിവരാണ് കുളമാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഭിജിത്തിനെ കുത്തിയത് ടോണി ആണെന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. രണ്ട് പ്രതികളുടെയും അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്നാണ് വിവരം.

അതിനിടെ, കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യ പ്രതി നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇരുവരെയും 10 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതുകൊണ്ട് മാറ്റിവച്ച പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

 

Latest