Connect with us

dheeraj murder

ധീരജ് വധം: രണ്ട് കെ എസ് യുക്കാര്‍കൂടി അറസ്റ്റില്‍

കഴിഞ്ഞ ദിവസം കീഴടങ്ങിയ കെ എസ് യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍, ബ്ലോക്ക് പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍ എന്നിവരാണ് അറസ്റ്റിലായത്

Published

|

Last Updated

ഇടുക്കി | എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസില്‍ രണ്ട് കെ എസ് യു പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍. കഴിഞ്ഞ ദിവസം കുളമാവ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, കെ എസ് യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആറ് പേരാണ് പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളത്. അവശേഷിക്കുന്ന പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിയമായി നടക്കുകയാണ്.

പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് സമര്‍പ്പിച്ച അപേക്ഷ നാളെ കോടതി പരിഗണിക്കും. പത്ത് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം.

തിങ്കളാഴ്ചയാണ് ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായ എസ് എഫ് ഐ പ്രവര്‍ത്തകനെ കെ എസ് യുക്കാര്‍ കുത്തിക്കൊന്നത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി ധീരജിനെ കുത്തുകയായിരുന്നു.

 

 

 

Latest