wild jumbo
ധോണിയിലും അട്ടപ്പാടിയിലും കാട്ടാനയിറങ്ങി
450 വാഴകള്‍ ആന നശിപ്പിച്ചു
പാലക്കാട് | ജില്ലയില്‍ രണ്ടിടത്ത് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കി. അട്ടപ്പാടി, ധോണി മേഖലകളിലാണ് കാട്ടാനകളിറങ്ങിയത്. അട്ടപ്പാടി നരസിമുക്കിലാണ് ആനയിറങ്ങിയത്.
അഗളി സ്വദേശി പോത്തനാമൂഴി പോള്‍ മാത്യുവിന്റെ 450 വാഴകള്‍ ആന നശിപ്പിച്ചു. തെങ്ങും കപ്പയും പിഴുതെടുത്തിട്ടുണ്ട്. ധോണിയില്‍ മായാപുരം, പെരുന്തുരുത്തി എന്നിവിടങ്ങളിലാണ് ആനയിറങ്ങിയത്. പെരുന്തുരുത്തിയില്‍ ക്വാറിയുടെ ചുറ്റുമതില്‍ ആന തകര്‍ത്തു.
---- facebook comment plugin here -----