Connect with us

wild elephant

ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങയും പനയും മറിച്ചിട്ടു.

Published

|

Last Updated

പാലക്കാട് | ധോണിയിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. രണ്ട് കുട്ടിയാനകളടക്കം അഞ്ച് ആനകളടങ്ങിയ കൂട്ടമാണ് നാട്ടിലിറങ്ങിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങയും പനയും മറിച്ചിട്ടു. ഒരു മണിക്കൂര്‍ പരിശ്രമിച്ച് നാട്ടുകാര്‍ കാട്ടാനക്കൂട്ടത്തെ കാടുകയറ്റി.

കഴിഞ്ഞയാഴ്ച ധോണിയില്‍ മാസങ്ങളായി ഭീതിപടര്‍ത്തിയ ഒറ്റയാന്‍ പി ടി 7നെ മയക്കുവെടി വെച്ച് വനംവകുപ്പ് പിടികൂടിയിരുന്നു. ധോണി എന്ന് പേരിട്ട ഈ ആനയെ നിലവില്‍ വനംവകുപ്പ് കൂട്ടിലിട്ട് മെരുക്കുകയാണ്.

Latest