Connect with us

wild elephant

ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി

കാട്ടാന കൃഷി നശിപ്പിച്ചു

Published

|

Last Updated

പാലക്കാട് | മാസങ്ങളായി നാട്ടില്‍ സ്വൈരവിഹാരം നടത്തിയിരുന്ന പി ടി 7 എന്ന കാട്ടാനയെ പിടികൂടി കൂട്ടിലടച്ചെങ്കിലും പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാന ജനവാസ കേന്ദ്രങ്ങളിലിറങ്ങി. ഇന്നലെ രാത്രി 7.30നാണ് കാട്ടാനയുടെ സാന്നിധ്യം നാട്ടുകാര്‍ മനസ്സിലാക്കിയത്. ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന കൃഷി നശിപ്പിച്ചു.

തെങ്ങ് അടക്കമുള്ളവ കാട്ടാന മറിച്ചിട്ടു. നാട്ടുകാര്‍ ടോര്‍ച്ചടിച്ച് ബഹളം വെച്ചതോടെ രാത്രി ഏകദേശം ഒമ്പത് മണിക്ക് കാട്ടാന തിരികെ പോയി. പി ടി7ന് ഒപ്പമുണ്ടായിരുന്ന കാട്ടാനകളാണ് ഇറങ്ങിയതെന്നാണ് സംശയം.

അതേസമയം, കൂട്ടിലായ പി ടി7 എന്ന ധോണിക്ക് മദപ്പാടുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മദപ്പാടിന്റെ ലക്ഷണങ്ങള്‍ ആന പ്രകടിപ്പിക്കുന്നുണ്ട്.

Latest