Connect with us

IPL AUCTION

ധോണി ചെന്നൈയില്‍ തുടരും, രാജസ്ഥാന്‍ നിലനിര്‍ത്തിയ ഏക താരം സഞ്ജു; ടീമുകള്‍ വിട്ട് കൊടുക്കാന്‍ തയ്യാറല്ലാത്ത താരങ്ങളുടെ പട്ടിക പുറത്ത്

പുറത്ത് വന്ന പട്ടിക പ്രകാരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ, ജംസ്പ്രീത് ബൂംമ്ര, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ നിലവിലെ ടീമില്‍ തുടരും

Published

|

Last Updated

മുംബൈ | 2022 ലെ ഐ പി എല്‍ സീസണിന് മുന്നോടിയായി ഡിസംബറില്‍ നടക്കുന്ന മെഗാ താരലേലത്തിന്റെ പശ്ചാത്തലത്തില്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്. പുറത്ത് വന്ന പട്ടിക പ്രകാരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ, ജംസ്പ്രീത് ബൂംമ്ര, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ നിലവിലെ ടീമില്‍ തുടരും. ഐ പി എല്ലില്‍ രണ്ട് പുതിയ ടീമുകളെ കൂടെ ഉള്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് മെഗാ താരലേലം നടക്കുന്നത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കും. രണ്ട് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ നാല് താരങ്ങലെ ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താം.

തന്റെ അവസാന ടി20 മത്സരം കളിക്കുക ചെന്നൈയില്‍ ആണെന്ന് നേരത്തേ ധോണി പ്രഖ്യാപിച്ചിരുന്നു. ധോണിക്ക് പിന്നാലെ കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ് ഹോള്‍ഡറായ ഋതുരാജ് ഗെയ്ക്വാദ്, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ, സ്പിന്‍ ബോളര്‍ മൊഈന്‍ അലി എന്നിവരെ ചെന്നൈ നിലനിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഫാഫ് ഡൂ പ്ലെസിയെ ടീമില്‍ നിലനിര്‍ത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

നിലവിലെ രണ്ടാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സുനില്‍ നരൈന്‍, ആന്‍േ്രഡ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കിടേഷ് അയ്യര്‍ എന്നിവരെ നിലനിര്‍ത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കെയ്ന്‍ വില്യംസണെ മാത്രം നിലനിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിതിന് പുറമേ ഫാസ്റ്റ് ബോളര്‍ ജംസ്പ്രീത് ബൂംമ്രയെക്കൂടി മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തി. ക്യാപ്റ്റന്‍സി ഒഴിയുമെന്ന് പ്രഖ്യാപിച്ച കോലിയും അടുത്ത നായകനായി പരിഗണിക്കപ്പെടുന്ന ഗ്ലെന്‍ മാക്‌സ്വെല്ലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ തുടരും. രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ ഏക താരം സഞ്ജു സാംസണ്‍ ആണ്. ഡല്‍ഹി ക്യാപിറ്റല്‍സ് റിശഭ് പന്ത്, പൃഥ്വി ഷാ, അക്‌സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ട്യ എന്നിവരെ നിലനിര്‍ത്തി.

Latest