Kerala
ഡയസ്‌നോണ്‍ ഫലിച്ചില്ല; സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളും ഒഴിഞ്ഞുതന്നെ; സെക്രട്ടേറിയേറ്റിലെത്തിയത് 170 ഓളം ജീവനക്കാര്‍ മാത്രം
വിവിധ ഇടങ്ങളില്‍ പണിമുടക്കിനോട് അനുബംന്ധിച്ച് സംഘര്‍ഷമുണ്ടായി
തിരുവനന്തപുരം | ദേശീയ പണിമുടക്ക് കേരളം രണ്ടാം ദിവസവും സ്തംഭിച്ചു. കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പണിമുടക്ക് തുടരുകയാണ്. വിവിധ ഇടങ്ങളില്‍ പണിമുടക്കിനോട് അനുബംന്ധിച്ച് സംഘര്‍ഷമുണ്ടായി . നിരത്തില്‍ ഇന്നലത്തേക്കാള്‍ അധികം വാഹനങ്ങള്‍ ഇന്നും ഇറങ്ങിയെങ്കിലും പലയിടത്തും തടയുന്നുണ്ട്. തിരുവനന്തപുരത്ത് കടകള്‍ തുറന്നില്ല. എറണാകുളത്തും കോഴിക്കോടും തുറന്ന കടകള്‍ അടപ്പിച്ചു. മലപ്പുറം എടവണ്ണപ്പാറയിലും തുറന്ന കടകള്‍ അടപ്പിച്ചു. കോഴിക്കോട് അരീക്കാട് വ്യാപാരികളും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഉന്നത പോലീസ് ഉ്‌ദ്യോഗസ്ഥരടക്കം ഇവിടെ എത്തിയിട്ടുണ്ട് . തിരുവനന്തപുരം ഉള്ളൂരില്‍ പൊലീസ് സംരക്ഷണത്തില്‍ തുറന്ന പെട്രോള്‍ പമ്പ് സിഐടിയു അടപ്പിച്ചു. തിരുവനന്തപുരം ലുലുമാളില്‍ ജീവനക്കാരെ തടഞ്ഞു. എന്നാല്‍ കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ തുറന്നു. കൊച്ചി ലുലുമാളും രാവിലെ തുറന്നില്ല.
തിരവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ 200ല്‍ താഴെ ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്. നാലായിരത്തിലധികം ജീവനക്കാരാണ് ഇവിടെ ഉള്ളത്. എറണാകുളം കലക്ടറേറ്റ് വിജനമാണ്. വിരലില്‍ എണ്ണാവുന്ന ജീവനക്കാര്‍ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. ഓഫീസുകള്‍ അടഞ്ഞു കിടക്കുന്നു. പത്തനംതിട്ട കലക്ടറേറ്റില്‍ ജീവനക്കാര്‍ ഇല്ല. ഇന്‍ഫര്‍മേഷന്‍ ഓഫീസും ഡിഎംഒ ഓഫീസും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.ഇരുചക്ര യാത്രക്കാരനെ സമരാനുകൂലികള്‍ തടഞ്ഞതിനെ തുടന്ന് തിരുവനന്തപുരം പേട്ടയില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട് സമരക്കാരെ മാറ്റി. കോഴിക്കോട് രാമനാട്ടുകരയില്‍ തുറന്ന കട അടപ്പിച്ചതിനെതിരെ വ്യാപാരികള്‍ പ്രതിഷേധിച്ചു