Connect with us

uae flag day

650 കൊടികള്‍ നിരത്തി ദിബ്ബ അല്‍ ഹിസ്വൻ; ആവേശം പകര്‍ന്ന് യു എ ഇ പതാക ദിനം Story published. View Story Dismiss this notice.

ദിബ്ബ അല്‍ ഹിസ്വനിലെ കോര്‍ണിഷ് ഫ്‌ളാഗ് സ്‌ക്വയറില്‍ സ്ഥാപിച്ച 75 മീറ്റര്‍ ഉയരത്തിലുള്ള കൂറ്റന്‍ പതാകയാണ് പതാക ദിനത്തില്‍ വാനിലേക്കുയര്‍ത്തിയത്.

Published

|

Last Updated

ദിബ്ബ അല്‍ ഹിസ്വന്‍ | സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ നിറവില്‍ യു എ ഇ പതാക ദിനം ആവേശപൂര്‍വം ആചരിച്ചു. ഈ വര്‍ഷം യു എ ഇ 50-ാം വയസിലേക്ക് പ്രവേശിക്കുമ്പോള്‍ പൊലിമ നിറഞ്ഞ ആഹ്ളാദത്തോടെയാണ് രാജ്യമെങ്ങും പതാക ദിനം ആചരിച്ചത്. ഷാര്‍ജ എമിറേറ്റില്‍ ഉള്‍പ്പെട്ട ദിബ്ബ അല്‍ ഹിസ്വനിലെ കോര്‍ണിഷ് ഫ്‌ളാഗ് സ്‌ക്വയറിന് സമീപത്തെ വിശാലമായ ഗ്രൗണ്ടില്‍ 650  കൊടികള്‍ നിരത്തിയാണ് നാടിന് ആവേശം പകര്‍ന്ന പതാക ദിനം ആചരിച്ചത്.

ഈസ്റ്റ് കോസ്റ്റിലെ ഫുജൈറ, കല്‍ബ, ഖോര്‍ഫകാന്‍, ദിബ്ബ, മസാഫി,  വടക്കന്‍ എമിറേറ്റിലെ റാസ് അല്‍ ഖൈമ എന്നിവിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍,കടകമ്പോളങ്ങള്‍ തുടങ്ങിയവയും പതാക ദിനം ആചരിച്ചു.

ദിബ്ബ അല്‍ ഹിസ്വനിലെ കോര്‍ണിഷ് ഫ്‌ളാഗ് സ്‌ക്വയറില്‍ സ്ഥാപിച്ച 75 മീറ്റര്‍ ഉയരത്തിലുള്ള കൂറ്റന്‍ പതാകയാണ് റിമോട്ട് ബട്ടണ്‍ അമര്‍ത്തി വാനിലേക്കുയര്‍ത്തിയത്. ഫ്‌ളാഗ് സ്‌ക്വയറിന് ചുറ്റുമുള്ള റോഡുകളില്‍ രാവിലെ 11 മണിക്ക് മുമ്പ് തന്നെ നിരവധി വാഹനങ്ങള്‍ പതാക ഉയര്‍ത്തുന്ന ദൃശ്യം കാണാന്‍ ആവേശത്തോടെ എത്തിയിരുന്നു. കൂടാതെ ദിബ്ബ അല്‍ ഹിസ്വനിലെ റോഡിന് ഇരുവശത്തായി നീളത്തില്‍ നിരയായി പ്രവര്‍ത്തിക്കുന്ന ദിവാന്‍, മജ്‌ലിസ്, പോലീസ്സ്‌റ്റേഷന്‍, കോടതി, ചാരിറ്റി ഓഫീസ്, സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസ്, ലേഡീസ് ക്ലബ്, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഫിവ ഓഫീസ്, മുനിസിപ്പാലിറ്റി ഓഫീസ്, പോസ്റ്റ് ഓഫീസ്, ലൈബ്രറി, കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങിയ 15ലധികം ഗവണ്‍മെന്റ് ഓഫീസുകളുടെ മുറ്റത്തും ഒരേ സമയം പതാക ഉയര്‍ത്തിയ ദൂരക്കാഴ്ച ശ്രദ്ധേയമായി.

റിപ്പോർട്ട്: അന്‍വര്‍ സി ചിറക്കമ്പം

Latest