Connect with us

kerala police

പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തില്ല; എ ഡി ജി പിക്ക് ഡി ജി പിയുടെ താക്കീത്

കൊളോണിയല്‍ സംസ്‌കാരം ഇപ്പോഴും പോലീസില്‍ നിലനില്‍ക്കുന്നുവെന്ന ആരോപണവുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

Published

|

Last Updated

തിരുവനന്തപുരം | പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാത്ത ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആര്‍ അജിത് കുമാറിനെ ഡി ജി പി ഷെയ്ക്ക് ദര്‍വേശ് സാഹിബ് താക്കീത് ചെയ്തു. പോലീസുകാരുടെ സര്‍വീസ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കമ്മിറ്റിയാണ് പൊലീസ് എസ്റ്റാബ്ലിഷ് മെന്റ് ബോര്‍ഡ്.

വയനാട്ടിലെ ദുരന്ത മേഖലയിലായിരുന്നിട്ടും ഓണ്‍ലൈനായി പോലും യോഗത്തില്‍ പങ്കെടുത്തില്ലെന്നും പങ്കെടുക്കാന്‍ കഴിയാത്തതിന്റെ കാരണം അറിയിച്ചില്ലെന്നും വ്യക്തമാക്കിയാണ് ഡി ജി പിയുടെ താക്കീത്. വയനാട്ടിലെ തിരക്കുകളായതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന കാര്യം ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നുവെന്നാണ് എ ഡി ജി പിയുടെ വിശദീകരണം. വയനാട്ടിലെ തിരക്കുകളായതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന കാര്യം ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നുവെന്നാണ് എ ഡി ജി പിയുടെ വിശദീകരണം. മാസങ്ങളായി പോലീസ് തലപ്പത്ത് തുടരുന്ന കലഹത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ താക്കീതിനുകാരണമെന്നും ആരോപണമുണ്ട്.

അതിനിടെ, കൊളോണിയല്‍ സംസ്‌കാരം ഇപ്പോഴും പോലീസില്‍ നിലനില്‍ക്കുന്നുവെന്ന ആരോപണവുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നു. കോഴിക്കോട് നടന്ന അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈപരാമര്‍ശങ്ങളുള്ളത്.

അച്ചക്കട നടപടിയുടെ പേരില്‍ ക്രൂരമായ വേട്ടയാടല്‍ നടക്കുന്നു. ഒരു ചെറിയ വീഴ്ചക്കു പോലും കടുത്ത നടപടിയാണ് ഉണ്ടാവുന്നതെന്നും ചില ഉദ്യോഗസ്ഥര്‍ കൊളോണിയല്‍ കാലത്ത് എന്നപോലെയാണ് പെരുമാറുന്നതെന്നും ആരോപിച്ചു. വകുപ്പുതല അന്വേഷണ സമയത്ത് പൊലീസുദ്യോഗസ്ഥര്‍ അനുഭവിക്കുന്നത് കടുത്ത മാനസിക പീഡനമാണ്. പല ജില്ലകളിലും പല രൂപത്തിലുള്ള ശിക്ഷണ നടപടിയാണുണ്ടാവുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

 

Latest