Connect with us

Pathanamthitta

വാടക നല്‍കുകയോ യന്ത്രങ്ങള്‍ തിരികെ നല്‍കുകയോ ചെയ്തില്ല; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

ആറു ലക്ഷം രൂപ രാജസ്ഥാന്‍ സ്വദേശിക്ക് ഇയാള്‍ നല്‍കാനുണ്ടെന്നു പറയുന്നു

Published

|

Last Updated

കോന്നി  |  പാറ പൊട്ടിക്കുന്ന യന്ത്രങ്ങള്‍ വാടകക്ക് എടുത്ത ശേഷം വാടകയും യന്ത്രങ്ങളും തിരികെ നല്‍കാതിരുന്ന സംഭവത്തില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.മലയാലപ്പുഴ താഴം കൃഷ്ണനിവാസില്‍ അര്‍ജുന്‍ ദാസി(40)നെ യാണ് കോന്നി പോലീസ് അറസ്റ്റു ചെയ്തത്. പാറ പൊട്ടിക്കുന്ന യന്ത്രങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശി കിഷന്‍ ലാല്‍ കോന്നി പോലീസില്‍ നല്‍കിയ പരാതിയില്‍ ആണ് ഇയാളെ പോലീസ് പിടികൂടിയത്.

2021 ഏപ്രില്‍ മുതല്‍ കഴിഞ്ഞമാസംവരെ അര്‍ജുന്‍ ദാസ് യന്ത്രങ്ങള്‍ വാടകക്ക് എടുത്തത്. ആറു ലക്ഷം രൂപ രാജസ്ഥാന്‍ സ്വദേശിക്ക് ഇയാള്‍ നല്‍കാനുണ്ടെന്നു പറയുന്നു.എന്നാല്‍ വാടക ചോദിച്ചപ്പോള്‍ ഇയാളെ ഭീഷണിപ്പെടുത്തുകയും യന്ത്രങ്ങള്‍ ഒളിപ്പിക്കുകയും ചെയ്തു. രാജസ്ഥാന്‍ സ്വദേശി കോന്നി പോലീസില്‍ നല്‍കിയ പരാതിയില്‍ അര്‍ജുന്‍ ദാസിനെതിരേ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുക്കുകയും പോലീസ് യന്ത്രങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതിന് ശേഷം നടന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സിപിഎം തുമ്പമണ്‍ ടൗണ്‍ തെക്ക് ബ്രാഞ്ച് മുന്‍ സെക്രട്ടറിയായ ഇയാളെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയിരുന്നു.