Kerala
ലോറി കണ്ടെത്തിയില്ലേ, കര്‍ണാടകയ്ക്ക് എതിരെ വികാരം ഉണ്ടാക്കുന്നത് ശരിയല്ല; പ്രതിപക്ഷനേതാവ് വിഡി സതീശന്‍
2018ല്‍ കേരളത്തില്‍ ഉണ്ടായ കവളപ്പാറ ദുരന്തത്തില്‍ ഇനിയും എത്രപേരെ കിട്ടാനുണ്ട്.

കൊച്ചി| ഷിരൂരില്‍ കുന്നിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനായുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍.വാര്‍ത്ത നല്‍കിയും നെഗറ്റീവ് കാര്യങ്ങള്‍ പറഞ്ഞും കര്‍ണാടകത്തിന് എതിരെ ഒരു വികാരം ഉണ്ടാക്കുന്നതു ശരിയായ കാര്യമല്ലെന്ന് വിഡി സതീശന്‍ പറഞ്ഞു.
2018ല്‍ കേരളത്തില്‍ ഉണ്ടായ കവളപ്പാറ ദുരന്തത്തില്‍ ഇനിയും എത്രപേരെ കിട്ടാനുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍ എത്രയോപേരെ കിട്ടാനുണ്ട്.അതെല്ലാം മറന്ന് പോയി. കര്‍ണാടകത്തിലെ കാര്‍വാര്‍ എംഎല്‍എ ഇതുവരെ ദുരിതബാധിത മേഖലയില്‍ നിന്നും മാറിയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
മണ്ണിടിച്ചിലിന് സാധ്യതയുണ്ടായിരുന്ന സ്ഥലത്ത് ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം. കര്‍ണാടകത്തില്‍ 11 പേരെ കാണാതായി. എട്ട് പേരുടെ മൃതദേഹം ലഭിച്ചു. നേരത്തെ പറഞ്ഞ ലൊക്കേഷനിലൊന്നുമല്ല ലോറി ഉണ്ടായിരുന്നത്. എന്നിട്ട് ആ ലോറി അവര്‍ കണ്ടുപിടിച്ചില്ലേ.
കുറേ ആളുകള്‍ക്ക് മണ്ണിനടിയില്‍ കുടുങ്ങി ജീവന്‍ നഷ്ടമായി.അവരെ രക്ഷിക്കാന്‍ പോകുന്നവരേയും മണ്ണിനടിയിലാക്കണം എന്നാണോ. അര്‍ജുനെ കുറിച്ചുള്ള ബാക്കി വിവരങ്ങള്‍ ലഭിച്ച ശേഷം ബാക്കി കാര്യങ്ങള്‍ പറയാം എന്നും സതീശന്‍ പറഞ്ഞു.