Connect with us

Kerala

ഹോളി ആഘോഷത്തില്‍ പങ്കെടുത്തില്ല: പ്ലസ്ടു വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂര മര്‍ദനം

ആക്രമണത്തില്‍ പരുക്കേറ്റ നിവേദിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട് അമ്പലത്തുകരയില്‍ ഹോളി ആഘോഷത്തില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് പ്ലസ്ടു വിദ്യാര്‍ഥിക്കുനേരെ ക്രൂരമര്‍ദനം. മഡികൈ സ്‌കൂളിലെ വിദ്യാര്‍ഥി കെപി നിവേദിനാണ് സഹപാഠികളില്‍ നിന്നും ക്രൂരമര്‍ദനമേറ്റത്.ചെമ്മട്ടംവയല്‍ സ്വദേശിയാണ് നിവേദ്.

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുന്നതിനിടെ പ്ലസ്ടു കോമേഴ്സിലെ നാല് വിദ്യാര്‍ഥികള്‍ എത്തി ഹോളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ നിവേദിനെ നിര്‍ബന്ധിച്ചു. എന്നാല്‍ നിവേദ് ഇതിനു കൂട്ടാക്കിയില്ല. തുടര്‍ന്നാണ് നാലുപേരും ചേര്‍ന്ന് നിവേദിനെ മര്‍ദിച്ചത്.

ആക്രമണത്തില്‍ പരുക്കേറ്റ നിവേദിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് നാല് വിദ്യാര്‍ഥികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് കോടതി കേസെടുത്തു.

---- facebook comment plugin here -----

Latest