National
പരീക്ഷക്ക് ഉത്തരകടലാസ് കാണിച്ചുകൊടുത്തില്ല: മഹാരാഷ്ട്രയിലെ താനെയില്‍ വിദ്യാര്‍ഥികള്‍ സഹപാഠിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു
പരുക്കേറ്റ വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

താനെ | പത്താം ക്ലാസ് പരീക്ഷയില്‍ ഉത്തരകടലാസ് കാണിച്ചുതന്നില്ലെന്ന് ആരോപിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ സഹപാഠിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി പട്ടണത്തിലാണ് സംഭവം. കോപ്പിയടിക്കാന്‍ സമ്മതിക്കാത്തതില്‍ പ്രകോപിതരായ സഹപാഠികള്‍ പരീക്ഷക്ക് ശേഷം പുറത്തിറങ്ങി വിദ്യാര്‍ഥിയെ തടഞ്ഞ് നിര്‍ത്തുകയും ക്രൂരമായി മര്‍ദിച്ച ശേഷം കുത്തുകയുമായിരുന്നു.
പരുക്കേറ്റ വിദ്യാര്‍ഥിയെ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തെ തുടര്‍ന്ന് പരുക്കേറ്റ വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
---- facebook comment plugin here -----