Connect with us

Kerala

ചെങ്ങന്നൂരില്‍ വയോധിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്

Published

|

Last Updated

കോട്ടയം |  ചെങ്ങന്നൂരില്‍ വീടിനുള്ളിലെ ശുചിമുറിയില്‍ വയോധികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിരളശേരി ഒലേപ്പുറത്ത് മേലത്തേതില്‍ രാജുവില്ലയില്‍ പരേതനായ രാജു വര്‍ഗീസിന്റെ ഭാര്യ ആലീസ് (68) ആണ് മരിച്ചത്.

ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ശുചിമുറിക്കുള്ളില്‍ ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ആത്മഹത്യ ചെയ്തതാണെയെന്ന സംശയവും പോലീസിനുണ്ട്.
മകള്‍ ജീന ഫോണ്‍ വിളിച്ചിട്ടു കിട്ടാതിരുന്നതോടെ അയല്‍വാസികളെ വിവരം അറിയിച്ചു. ഇവര്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

 

Latest