Connect with us

First Gear

2027ഓടെ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണം; പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം

ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങള്‍ ഇലക്ട്രിക്, ഗ്യാസ് പവര്‍ വാഹനങ്ങളിലേക്ക് മാറണം.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് 2027ഓടെ ഡീസല്‍ വാഹനങ്ങള്‍ക്ക് പൂര്‍ണ്ണമായും നിരോധനം വന്നേക്കും. ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക്, ഗ്യാസ് വാഹനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണിത്. പെട്രോളിയം മന്ത്രാലയം രൂപീകരിച്ച സമിതി ഈ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കി. നഗരങ്ങളിലെ ജനസംഖ്യ അനുസരിച്ച് ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ സമിതി പദ്ധതി തയാറാക്കിയിട്ടുണ്ട്.

ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങള്‍ ഇലക്ട്രിക്, ഗ്യാസ് പവര്‍ വാഹനങ്ങളിലേക്ക് മാറണം. അത്തരം നഗരങ്ങളില്‍ മലിനീകരണത്തിന്റെ തോത് കുറയ്ക്കുകയാണ് ലക്ഷ്യം. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം രൂപീകരിച്ച ഒരു പാനല്‍ ഇലക്ട്രിക്, ഗ്യാസ് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഹരിതഗൃഹ വാതകങ്ങള്‍ ഏറ്റവും കൂടുതല്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് പറയുന്നു. 2024 മുതല്‍ നഗര ഗതാഗതത്തില്‍ ഡീസല്‍ ബസുകള്‍ ചേര്‍ക്കരുതെന്നും 2030 ഓടെ ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകള്‍ ഉള്‍പ്പെടുത്തരുതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.