Kerala
ഡീസലിന് പകരം പെട്രോള്‍ നിറച്ചു; ഹര്‍ജിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
കാസര്‍കോട് ബാറിലെ അഭിഭാഷകനായ വിനയ് മാങ്ങാട്ടാണ് ഹരജിക്കാരന്‍
കാസര്‍കോട് |കാറില്‍ ഡീസലിന് പകരം പെട്രോള്‍ നിറച്ചതിന് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്. കാസര്‍കോട് ബാറിലെ അഭിഭാഷകനായ വിനയ് മാങ്ങാട്ടാണ് ഹരജിക്കാരന്‍. ബോവിക്കാനത്തെ ശ്രീലക്ഷ്മി ഭാരത് പെട്രോള്‍ സ്റ്റേഷനില്‍ നിന്നും തന്റെ ഹോണ്ട അമേസ് കാറില്‍ ഡീസലിന് പകരം പെട്രോളാണ് പമ്പ് ജീവനക്കാര്‍ നിറച്ചതെന്നാണ് പരാതി. ഇന്ധനം മാറി അടിച്ചതിനെ തുടര്‍ന്ന് കാറിന് കേടുപാടുകള്‍ സംഭവിക്കുകയും, പമ്പുടമയോട് നഷ്ടം നികത്താന്‍ ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പരിഹാരമുണ്ടാവാത്തതിനാലാണ് കമ്മീഷനെ സമീപിച്ചത്.
ഹര്‍ജിയില്‍ കാറിന്റെ അറ്റകുറ്റപ്പണി നടത്തിയതിനുള്ള 17,433 രൂപയും, കൂടാതെ, നഷ്ടപരിഹാരത്തുകയും കോടതി ചെലവ് ഉള്‍പ്പെടെ 55,000 രൂപ ഹര്‍ജിക്കാരന് അനുകൂലമായി വിധിച്ചു. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. സുമേഷ് ടി മാച്ചിപ്പുറം ഹാജരായി.