Connect with us

Kerala

പല്ലുകള്‍ നഷ്ടപ്പെട്ടതിനാല്‍ ഇര പിടിക്കാന്‍ ബുദ്ധിമുട്ട്; വയനാട്ടില്‍ പിടിയിലായ കടുവയെ തൃശൂര്‍ മൃഗശാലയിലാക്കി

കടുവയ്ക്ക് ആന്തരികമായി എന്തെങ്കിലും പരുക്കേറ്റിട്ടുണ്ടോയെന്ന് അറിയാന്‍ വിശദമായ പരിശോധന നടത്തുമെന്ന് ഡി എഫ് ഒ

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടിലെ മുള്ളന്‍കൊല്ലിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റി. കടുവയുടെ പല്ലുകള്‍ നഷ്ടപ്പെട്ടതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇര പിടിക്കാന്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കടുവയെ മൃഗശാലയിലേക്ക് മാറ്റിയത്.

തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചതായി സൗത്ത് വയനാട് ഡി എഫ് ഒ. ഷജ്ന കരീം പറഞ്ഞു. കടുവയ്ക്ക് ആന്തരികമായി എന്തെങ്കിലും പരുക്കേറ്റിട്ടുണ്ടോയെന്ന് അറിയാന്‍ വിശദമായ പരിശോധന നടത്തുമെന്നും ഡി എഫ് ഒ അറിയിച്ചു.

രണ്ട് മാസത്തിലേറെ കാലം മുള്ളന്‍കൊല്ലിയെ വിറപ്പിക്കുകയും പരിഭ്രാന്തിയിലാഴ്ത്തുകയും ചെയ്ത കടുവ ഇന്നലെ രാവിലെയോടെയാണ് കൂട്ടില്‍ കുടുങ്ങിയത്. ജനവാസ മേഖലയിലിറങ്ങിയ കടുവ നിരവധി വളര്‍ത്തു മൃഗങ്ങളെയാണ് പിടിച്ചത്.

 

Latest