Connect with us

Kerala

ദേശീയപാതയിലെ കുഴിയടക്കല്‍: തെറ്റായ പ്രസ്താവന പ്രതിപക്ഷ നേതാവ് തിരുത്തണം- മന്ത്രി റിയാസ്

ദേശീയ പാതാ അതോറിറ്റി കരാറുകാര്‍ക്കെതിരെ മൃദുസമീപനം സ്വീകരിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം|  ദേശീയപാതയിലെ കുഴിയടക്കലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതവ് വി ഡി സതീശന്‍ നടത്തിയ തെറ്റായ പ്രസ്താവന തിരുത്തണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തനം നടത്തേണ്ടതെന്ന പ്രതിപക്ഷ നേതാവിന്റെ വാദം വിചിത്രമാണ്. പ്രതിപക്ഷ നേതാവ് അറിയാതെ പറഞ്ഞതാണെങ്കില്‍ തിരുത്തണം. അറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെങ്കില്‍ ഒരു മരണത്തെ പോലും സര്‍ക്കാറിന് എതിരെ തിരിക്കാനുള നീച ശ്രമമായി മാത്രമേ അതിനെ കാണാനാകൂവെന്നും റിയാസ് പറഞ്ഞു.
എന്തിനാണ് വി ഡി സതീശന്‍ ദേശീയപാത അതോറിറ്റിയെ സംരക്ഷിക്കുന്നത്. ആലപ്പുഴയിലെ ദേശീയപാതയില്‍ ഉണ്ടായ മരണത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാട് ഇങ്ങനെ ആയിരുന്നില്ല.

കഴിഞ്ഞ 15 മാസത്തിനിടയില്‍ നിരവധി കരാറുകാരേയും ഉദ്യോഗസ്ഥരേയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. മാധ്യമങ്ങള്‍ ഉള്‍പ്പെടെ തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. പട്ടിക പരിശോധിച്ചാല്‍ ഒരു സംസ്ഥാന സമ്മേളനം നടത്താനുള്ള ആളുണ്ടെന്ന് ബോധ്യമാകും. തെറ്റുകാര്‍ക്കെതിരെ മുഖം നോക്കാതെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. ദേശീയ പാതാ അതോറിറ്റി കരാറുകാര്‍ക്കെതിരെ മൃദുസമീപനം സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു.

 

Latest