Kerala
ബലക്ഷയം; വൈറ്റിലയിലെ ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ളാറ്റ് സമുച്ചയം ആറുമാസത്തിനകം പൊളിച്ചുനീക്കും
മരട് ഫ്‌ളാറ്റ് പൊളിച്ചുനീക്കിയ മൂന്നു കമ്പനികള്‍ കെട്ടിടം പരിശോധിച്ച ശേഷം അറിയിച്ചതാണിത്.

കൊച്ചി | ബലക്ഷയമുള്ളതായി കണ്ടെത്തിയ എറണാകുളം വൈറ്റിലയിലെ ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചുനീക്കും. ആറുമാസത്തിനുള്ളിലാണ് കെട്ടിടം പൊളിക്കുക. മരട് ഫ്‌ളാറ്റ് പൊളിച്ചുനീക്കിയ മൂന്നു കമ്പനികള്‍ കെട്ടിടം പരിശോധിച്ച ശേഷം അറിയിച്ചതാണിത്.
മരട് ഫ്‌ളാറ്റുകള്‍ പൊളിച്ച അതേ രീതിയില്‍ തന്നെയാണ് ഈ ഫ്‌ളാറ്റും പൊളിക്കുക. അവശിഷ്ടങ്ങള്‍ നീക്കാന്‍ മൂന്നുമാസം കൂടി വേണ്ടിവരുമെന്നും കമ്പനികള്‍ വ്യക്തമാക്കി. സമീപത്ത് മറ്റൊരു ഫ്‌ളാറ്റ് സമുച്ചയമുളളതും സമീപത്ത് കൂടി മെട്രോ റെയില്‍വേ ലൈന്‍ കടന്നുപോകുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്.
ചന്ദര്‍ കുഞ്ച് ഫ്‌ളാറ്റിലെ ബി, സി ബ്ലോക്കുകളാണ് പൊളിക്കുക. അതേസമയം, എ ബ്ലോക്ക് നിലനിര്‍ത്തും. പൊളിക്കുന്നത് സംബന്ധിച്ച് വിദഗ്ധ റിപോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിച്ച ശേഷമാണ് കരാര്‍ അടക്കമുളള നടപടികളിലേക്ക് കടക്കുക.