dileep case
ദിലീപിൻ്റെ ആവശ്യം അംഗീകരിച്ചു; ഫോണുകൾ കോടതിയിൽ വെച്ച് തുറക്കില്ല
ഫോണുകൾ കോടതിയിൽ തുറക്കണമെന്നാണ് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടത്.
കൊച്ചി | നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ക്രൈം ബ്രാഞ്ച് കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഫോണുകൾ കോടതിയിൽ തുറക്കില്ലെന്നും തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബിലേക്ക് നേരിട്ട് അയക്കുമെന്നും ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഫോണുകൾ കോടതിയിൽ തുറക്കണമെന്നാണ് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടത്. തുറക്കരുതെന്നായിരുന്നു ദിലീപിൻ്റെ ആവശ്യം.
ഹൈക്കോടതിയുമായി ആലോചന നടത്തിയ ശേഷമാണ് വിചാരണാ കോടതിയുടെ ഉത്തരവ്. ഫോണുകൾ തുറക്കാനുള്ള പാറ്റേണുകൾ ദിലീപിൻ്റെ അഭിഭാഷൻ കൈമാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപ്, സഹോദരൻ, സഹോദരീ ഭർത്താവ് എന്നിവരുടെ ഏഴ് ഫോണുകൾ വേണമെന്നായിരുന്നു ക്രൈം ബ്രാഞ്ചിൻ്റെ ആവശ്യം. ആറ് ഫോണുകളാണ് ദിലീപും ബന്ധുക്കളും ഹൈക്കോടതിയിൽ ഹാജരാക്കിയത്. തുടർന്ന്, ഹൈക്കോടതിയാണ് നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ പുരോഗമിക്കുന്ന ആലുവ കോടതിക്ക് ഫോണുകൾ കൈമാറിയത്.