Kerala
ദിലീപിന്റെ ശബരിമല സന്ദര്‍ശനം; നാല് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്
വീഴ്ചയുണ്ടായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
കൊച്ചി | നടന്‍ ദിലീപിന്റെ ശബരിമല സന്ദര്‍ശനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കി. വിശദീകരണം കേട്ട ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ദിലീപിന് മുറി അനുവദിച്ചതില്‍ ക്രമക്കേടുകള്‍ ഇല്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം മുറി അനുവദിക്കാറുണ്ടെന്നും പ്രശാന്ത് പറഞ്ഞു.
വി ഐ പി സന്ദര്‍ശനത്തെ തുടര്‍ന്ന് കുറച്ച് സമയത്തേക്ക് ദര്‍ശനം തടസ്സപ്പെട്ടുവെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
---- facebook comment plugin here -----