Connect with us

ACTRESS ATTACK CASE

'ദേഹത്ത് കൈവെച്ച എസ് പി സുദർശൻ്റെ കൈവെട്ടുമെന്ന് ദിലീപ് പറഞ്ഞു'; പുതിയ കേസിന്റെ എഫ് ഐ ആർ പുറത്ത്

ബൈജു പൗലോസിന്റെ പരാതി പ്രകാരമാണ് കേസ്.

Published

|

Last Updated

കൊച്ചി | നടിയ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ നടന്‍ ദിലീപിന് എതിരെയെടുത്ത കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദേഹത്ത് കൈവെച്ച എസ് പി സുദര്‍ശന്റെ കൈ വെട്ടുമെന്ന് ദിലീപ് പറഞ്ഞു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ബൈജു കെ പൗലോസിനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന മൊഴിയുടേയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. ബൈജു പൗലോസിന്റെ പരാതി പ്രകാരമാണ് കേസ്.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടെന്ന് നേരത്തെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാറാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.

Latest