Connect with us

dileep case

ദിലീപ് കേസ്: സായ് ശങ്കറിൻ്റെ വീട്ടിൽ നിന്ന് ഫോണുകൾ പിടിച്ചെടുത്തു

കോഴിക്കോട് കാരപ്പറമ്പിലെ ഫ്ലാറ്റിലായിരുന്നു പരിശോധന.

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിൻ്റെ വീട്ടിൽ അന്വേഷണ സംഘത്തിൻ്റെ റെയ്ഡ് പൂർത്തിയായി. കോഴിക്കോട് കാരപ്പറമ്പിലെ ഫ്ലാറ്റിലായിരുന്നു പരിശോധന. സായ് ശങ്കറിൻ്റെ രണ്ട് മൊബൈൽ ഫോണുകളും ഐ പാഡും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

വധ ഗൂഢാലോചനാ കേസിലെ പ്രധാന തെളിവുകളായ ഫോണിലെ വിവരങ്ങള്‍ സായ് ശങ്കറിന്റെ ലാപ്‌ടോപ് ഉപയോഗിച്ച് മായ്ച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാൻ സായ് ശങ്കറിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.

Latest