dileep case
കോടതി ഉത്തരവ് മറയാക്കി ദിലീപ് തെളിവുകള്‍ നശിപ്പിച്ചു; കസ്റ്റഡില്‍ വേണമെന്ന് പ്രോസിക്യൂഷന്‍
മുന്‍കൂര്‍ ജാമ്യത്തില്‍ നാളെ തീരുമാനം ഉണ്ടാകും
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയായ ഗൂഢാലോചനാ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു. പ്രോസിക്യൂഷന്റെ ഹരജിയിന്മേലാണ് ഇപ്പോള്‍ വാദം നടക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ തന്നെ നേരിട്ടാണ് ഹാജരായിരിക്കുന്നത്.
ദിലീപ് കേസുമായി സഹകരിക്കുന്നില്ലെന്ന് പ്രസിക്യൂഷന്‍ വാദിച്ചു. കോടതി ഉത്തരവ് മറയാക്കി ദിലീപ് തെളിവുകള്‍ നശിപ്പിച്ചു. ദിലീപിന് മറ്റാര്‍ക്കും കിട്ടാത്ത ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. പ്രതി വി ഐ പി ആണോ എന്ന് ഡി ജി പി ചോദിച്ചു. കേരളത്തില്‍ മറ്റൊരു പ്രതിക്കും ഇത്രയും പരിഗണന ലഭിച്ചിട്ടില്ല. പ്രതി ഉപാധിവെക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. പ്രതികളുടേത് കുറ്റക്കാരെന്ന് തെളിയിക്കുന്ന പെരുമാറ്റം. നല്‍കാമെന്ന് ഏറ്റ ഫോണ്‍ പോലും നല്‍കിയില്ല. ഫോണ്ഡ സൂക്ഷിക്കേണ്ട സ്ഥലം പ്രതിയല്ല തൂരുമാനക്കേണ്ടത്. കോടതി നിര്‍ദ്ദേശത്തിന്റെ മറവില്‍ തെളിവില്ലാതാക്കാന്‍ ശ്രമിച്ചു. പ്രതി സ്വാഭാവിക ജാമ്യത്തിന് പോലും അര്‍ഹതയില്ല. ഇപ്പോള്‍ ജാമ്യം നല്‍കുന്നത് തെറ്റായ കീഴ്വഴക്കങ്ങള്‍ക്ക് കാരണമാവും.
ഫോണ്‍ ഉടന്‍ കിട്ടണമെന്ന് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശിച്ചു, വ്യാഴാഴ്ച എത്തിച്ചാല്‍ മതിയോ എന്ന ദിലീപിന്റെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു. മുന്‍കൂര്‍ ജാമ്യത്തില്‍ നാളെ തീരുമാനം ഉണ്ടാകും. ഫോണ്‍ കൈമാറുന്നതില്‍ പ്രതിഭാഗവും പ്രോസിക്യൂഷന്‍ തമ്മില്‍ കടുത്ത വാഗ്വാദം കോടതിയില്‍ ഉണ്ടായി.