Connect with us

dileep case

ദിലീപിന്റെ ഫോണുകള്‍ പരിശോധിന്നത് സംബന്ധിച്ച് നാളെ തീരുമാനം

ഫോണുകളുടെ അൺലോക്ക് പാറ്റേണുകൾ ദിലീപിൻ്റെ അഭിഭാഷകർ കോടതിക്ക് കൈമാറി.

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന ക്രൈം ബ്രാഞ്ച് കേസിൽ നടൻ ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമോയെന്ന കാര്യം സംബന്ധിച്ച് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ തീരുമാനം പറയും. ക്രൈം ബ്രാഞ്ചിൻ്റെതാണ് ഈ ആവശ്യം. ഫോണുകളുടെ അൺലോക്ക് പാറ്റേണുകൾ ദിലീപിൻ്റെ അഭിഭാഷകർ കോടതിക്ക് കൈമാറി.

അതേസമയം, ഫോണുകൾ കോടതിയിൽ വെച്ച് തുറക്കുന്നതിനെ ദിലീപ് എതിർത്തു. അഞ്ചോ പത്തോ മിനുട്ട് തുറക്കുന്നത് കൊണ്ട് എന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു. ഇതുസംബന്ധിച്ചും നാളെ കോടതി വിധി പറയും. ശബ്ദ പരിശോധന ആവശ്യമാണെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ഫോണുകള്‍ ആലുവ കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതിയാണ് നിർദേശിച്ചത്. ആര്‍ക്ക് കൈമാറണമെന്ന കാര്യത്തില്‍ കീഴ്‌ക്കോടതി തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരമാണ് ദിലീപിന്റേയും സഹോദരന്റേയും സഹോദരി ഭര്‍ത്താവിന്റേയും ആറ് ഫോണുകള്‍, നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ പുരോഗമിക്കുന്ന ആലുവ കോടതിയിൽ സമർപ്പിച്ചത്.

 

Latest