Connect with us

ACTRESS ATTACK CASE

ദിലീപിനെതിരെ കൊലപാതക ഗൂഢാലോചന കുറ്റവും ചുമത്തി

നേരത്തെ ചുമത്തിയ വകുപ്പില്‍ മാറ്റം വരുത്തി പുതിയ റിപ്പോര്‍ട്ട്

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയാനിരിക്കെ കരുക്ക് മുറുക്കി അന്വേഷണ സംഘം. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട കേസില്‍ ദിലീപിനെതിരെ കൊലപാതക ഗൂഢാലോചന കുറ്റം കൂടി പോലീസ് ചുമത്തി. നേരത്തെ ചുമത്തിയ വകുപ്പില്‍ മാറ്റം വരുത്തി പുതിയ റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും.

കേസില്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ശരത് എന്നിവയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് കൊലപാതക ഗൂഢാലോചന വകുപ്പ് കൂടി ചേര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദീലിപ് പദ്ധതിയിട്ടു എന്നതായിരുന്നു നിലവിലെ കേസ്. ബൈജൂ കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദീലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേരെ ഉള്‍പ്പെടുത്തിയാണ് പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 

 

Latest