dileep case
മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ദിലീപ്; 28ന് ഹാജരാകാന്‍ വീണ്ടും നോട്ടീസ്
വ്യക്തിപരമായ കാരണങ്ങളാലാണ് ദിലീപ് അസൗകര്യം അറിയിച്ചത്.

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകാന്‍ സാധിക്കില്ലെന്ന് നടന്‍ ദിലീപ്. വ്യക്തിപരമായ കാരണങ്ങളാലാണ് ദിലീപ് അസൗകര്യം അറിയിച്ചത്. അതേസമയം, 28ന് ഹാജരാകാന്‍ കാണിച്ച് ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കി.
കേരളത്തിന് പുറത്തേക്ക് പോകാന്‍ നേരത്തേ നിശ്ചയിച്ചതിനാലാണ് മറ്റന്നാള്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ദിലീപ് അറിയിച്ചത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തയ്യാറെടുക്കുന്നത്. ഈ കേസില്‍ നേരത്തേ 80ലേറെ ദിവസങ്ങള്‍ ദിലീപ് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
---- facebook comment plugin here -----