Connect with us

Kerala

ബൈജു പൗലോസിനെതിരെ ദിലീപ് നല്‍കിയ ഹരജി പരിഗണിക്കുന്നത് 16ലേക്ക് മാറ്റി

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന കോടതി നിര്‍ദേശം അന്വേഷണ ഉദ്യോഗസ്ഥന്‍ ലംഘിച്ചുവെന്നാണ് ദിലിപിന്റെ ആരോപണം

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് വിചാരണ കോടതി 16 ലേക്ക് മാറ്റി .

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന കോടതി നിര്‍ദേശം അന്വേഷണ ഉദ്യോഗസ്ഥന്‍ ലംഘിച്ചുവെന്നാണ് ദിലിപിന്റെ ആരോപണം. അതേ സമയം നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണ റിപോര്‍ട്ട് മൂന്ന് ദിവസത്തിനകം സമര്‍പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം

 

Latest