Connect with us

Ongoing News

ദിമിത്രോവിനെ കീഴടക്കി; ജൊകോവിച് ആസ്‌ത്രേലിയന്‍ ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍

77 മിനുട്ട് നീണ്ട മത്സരത്തില്‍ ബള്‍ഗേറിയന്‍ താരത്തെ 7-6 (9/7), 6-3, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് നാലാം സീഡായ ജൊകോവിച് അവസാന 16ല്‍ ഇടം നേടിയത്.

Published

|

Last Updated

മെല്‍ബോണ്‍ | കടുത്ത പോരാട്ടത്തിനൊടുവില്‍ ഗ്രിഗര്‍ ദിമിത്രോവിനെ മറികടന്ന് നൊവാക് ജൊകോവിച് ആസ്‌ത്രേലിയന്‍ ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 77 മിനുട്ട് നീണ്ട മത്സരത്തില്‍ ബള്‍ഗേറിയന്‍ താരത്തെ 7-6 (9/7), 6-3, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് നാലാം സീഡായ ജൊകോവിച് അവസാന 16ല്‍ ഇടം നേടിയത്.

കളിക്കിടെയേറ്റ പരുക്കിനെ കൂസാതെയാണ് സെര്‍ബിയന്‍ താരം എതിരാളിയെ മുട്ടുകുത്തിച്ചത്. പിന്‍തുടക്ക് പരുക്കേറ്റ ജൊകോവിചിന് മത്സരത്തിനിടെ രണ്ടു തവണയാണ് ചികിത്സക്ക് വിധേയനാകേണ്ടി വന്നത്. 22ാം സീഡ് അലക്‌സ് ഡി മിനോറിനെയാണ് പ്രീ ക്വാര്‍ട്ടറില്‍ ജൊകോവിച് നേരിടേണ്ടത്. ഫ്രാന്‍സിന്റെ ബെഞ്ചമിന്‍ ബോണ്‍സിയെ തകര്‍ത്താണ് അലക്‌സിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. സ്‌കോര്‍: 7-6 (7/0), 6-2, 6-1.

ഇത്തവണ കിരീടം നേടിയാല്‍ 22 ഗ്രാന്‍ഡ് സ്ലാമെന്ന റഫേല്‍ നദാലിന്റെ റെക്കോഡിനൊപ്പമെത്താന്‍ ജൊകോവിചിന് സാധിക്കും. ലോക ഒന്നാം നമ്പറിലേക്ക് തിരിച്ചെത്താനും ടൂര്‍ണമെന്റ് വിജയം ജൊകോവിചിനെ സഹായിക്കും.