world chess championship
ഡിംഗ് ലിറന്‍ ലോക ചെസ്സ് ചാമ്പ്യന്‍
ലോക ചെസ്സ് ചാമ്പ്യനാകുന്ന ആദ്യ ചൈനീസ് താരം കൂടിയാണ് ഡിംഗ്.
അസ്താന| ലോക ചെസ്സ് ചാമ്പ്യന്‍ പട്ടത്തിന് പുതിയ അവകാശിയായി. ചൈനയുടെ ഡിംഗ് ലിറന്‍ ആണ് പുതിയ ചാംപ്യന്‍. ഖസാക്കിസ്ഥാനിലെ അസ്താനയില്‍ നടന്ന ക്ലാസിക്കല്‍ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ റഷ്യയുടെ ഇയാന്‍ നിപോംന്യാഷീയെയാണ് ലിറന്‍ പരാജയപ്പെടുത്തിയത്.
ടൈബ്രേക്കറിലായിരുന്നു ലിറന്റെ വിജയം. ഒരു ദശാബ്ദമായി മാഗ്നസ് കാള്‍സനായിരുന്നു ഈ ഫോര്‍മാറ്റിലെ ചാമ്പ്യന്‍. പഴയ സമയ നിയന്ത്രണം അനുസരിച്ചുള്ള 14 മത്സരങ്ങളിലും ഇഞ്ചോടിഞ്ചായിരുന്നു ലിറനും നിപോംന്യാഷീയും. ഏഴ് പോയിന്റ് വീതം ഇരുവരും നേടിയതോടെ ടൈബ്രേക്കറിലേക്ക് നീങ്ങുകയായിരുന്നു.
നാല് അതിവേഗ മത്സരം അടങ്ങിയതാണ് ടൈബ്രേക്കര്‍. 25 മിനുട്ട് സാധാരണ സമയവും പത്ത് സെക്കന്‍ഡ് അധിക സമയവുമാണുണ്ടാകുക. ആദ്യ മൂന്ന് മത്സരങ്ങളിലും ഇരുവരും സമനില പാലിച്ചു. നാലാം മത്സരത്തില്‍ ഡിംഗ് സമനില തെറ്റിച്ച് ജയിക്കുകയായിരുന്നു. ലോക ചെസ്സ് ചാമ്പ്യനാകുന്ന ആദ്യ ചൈനീസ് താരം കൂടിയാണ് ഡിംഗ്.