Connect with us

Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് കേസ്; മുഖ്യ സൂത്രധാരന്‍ കെ ടി റമീസ് റിമാന്‍ഡില്‍

റമീസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വാങ്ങും

Published

|

Last Updated

ന്യൂഡല്‍ഹി | നയതന്ത്ര സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ കെ ടി റമീസ് അറസ്റ്റില്‍. ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ ശേഷം റമീസിനെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ റമീസിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. റമീസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വാങ്ങും. സ്വര്‍ണക്കടത്തിന് പിന്നിലെ കള്ളപ്പണ കേസാണ് ഇ ഡി അന്വേഷിക്കുന്നത്. കേസില്‍ നേരത്തെ സ്വപ്‌ന സുരേഷിന്റേയും ശിവശങ്കറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു

വിദേശത്ത് നിന്ന് സ്വര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് ഇപ്പോള്‍ അറസ്റ്റിലായ കെ ടി റമീസ് ആണെന്നാണ് കണ്ടെത്തല്‍. റമീസിനെ ഇഡി കസ്റ്റഡിയില്‍ വാങ്ങും. കേസില്‍ കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതയുണ്ടെന്നാണ് സൂചന