SUPREME COURT
സുപ്രീം കോടതിയില്‍ ഇന്നു മുതല്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍
കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മാര്‍ച്ച് 25 നാണ് സുപ്രീം കോടതി നേരിട്ടുള്ള വാദം കേള്‍ക്കല്‍ നിര്‍ത്തിവെച്ചത്
ന്യൂഡല്‍ഹി | സുപ്രീം കോടതിയില്‍ ഇന്നു മുതല്‍ തുറന്ന കോടതിയല്‍ വാദം പുനരാരംഭിക്കും. പതിനേഴ് മാസത്തെ അടച്ചിടലിന് ശേഷമാണ് സുപ്രീം കോടതിയില്‍ തുറന്ന വാദം കേള്‍ക്കല്‍ ആരംഭിക്കുന്നത്. പരിമിതമായ വാദം കേള്‍ക്കലിനാണ് സുപ്രീം കോടതി തുടക്കമിടുന്നത്.
അന്തിമ വാദം കേള്‍ക്കേണ്ട കേസുകളില്‍ ചൊവ്വ ബുധന്‍ വ്യാഴം ദിവസങ്ങളില്‍ പരിഗണിക്കും. തിങ്കള്‍ വെള്ളി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ആയി തന്നെയാവും വാദം കേള്‍ക്കല്‍. തുറന്ന കോടതിയില്‍ ഹാജരാവുന്ന അഭിഭാഷകര്‍ മുന്‍കൂറായി സുപ്രീം കോടതി രജിസ്ട്രാറെ അറിയിക്കണം.
സാമൂഹിക അകലമടക്കം കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മാര്‍ച്ച് 25 നാണ് സുപ്രീം കോടതി നേരിട്ടുള്ള വാദം കേള്‍ക്കല്‍ നിര്‍ത്തിവെച്ചത്.