Connect with us

Kerala

സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു.

Published

|

Last Updated

പെരുമ്പാവൂര്‍ | സിനിമ സീരിയല്‍ സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു.54 വയസായിരുന്നു. മൂവാറ്റുപുഴയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

ലോകനാഥന്‍ ഐഎഎസ്,രാമരാവണന്‍,  സ്വന്തം ഭാര്യ സിന്ദാബാദ്,  മൈ ഡിയര്‍ മമ്മി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചക്കര വാവ,വെളുത്ത കത്രീന തുടങ്ങിയ സീരിയലുകളുടെ തിരക്കഥാകൃത്താണ്.

മൂന്ന് നോവലുകളും ഒരു കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു.

---- facebook comment plugin here -----