Kerala
സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം; ഒരു കോടിയുടെ വസ്തുക്കള്‍ കവര്‍ന്നു
വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടു.
കൊച്ചി | സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. ഒരു കോടി രൂപയുടെ കവര്‍ച്ച നടന്നതായാണ് കരുതുന്നത്.
വീടിന്റെ അടുക്കള വഴിയാണ് മോഷ്ടാവ് അകത്തു കയറിയത്.രാത്രി 1.30നു ശേഷമാണ് ജോഷി ഉറങ്ങിയത്. അതിനു ശേഷമാകാം കവര്‍ച്ച നടന്നതെന്നാണ് നിഗമനം.എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
---- facebook comment plugin here -----