sethumadhavan death
സംവിധായകന്‍ കെ എസ് സേതുമാധവന്‍ അന്തരിച്ചു
നിരവധി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്
ചെന്നൈ | പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്‍ (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നെയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സാഹത്യകൃതികള്‍ സിനിമയാക്കിയ അദ്ദേഹത്തെ തേടി നിരവധി തവണ ദേശീയ പുരസ്‌കാരവും, സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. ഓടയില്‍ നിന്ന്, അനുഭവങ്ങള്‍ പാളിച്ചകള്‍, ചട്ടക്കാരി, അഴകുള്ള സെലീന, കടല്‍പ്പാലം, നിത്യകന്യക എന്നിങ്ങനെ ഒട്ടനവധി സിനിമകള്‍ സംവിധാനം ചെയ്തു. വേനല്‍ക്കിനാവുകള്‍ എന്ന സിനിമയാണ് മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.
മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവന്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനയ്ക്ക് 2009ല്‍ ജെ സി ഡാനിയേല്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.