Kerala
സംവിധായകന്‍ പ്രകാശ് കോളേരി വയനാട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍
1987ല്‍ പുറത്തിറങ്ങിയ മിഴിയിതളില്‍ കണ്ണീരുമായി ആണ് ആദ്യചിത്രം

കോളേരി | സിനിമ സംവിധായകന്‍ പ്രകാശ് കോളേരി അന്തരിച്ചു. പ്രകാശിനെ വയനാട്ടിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വയനാട് കോളേരി അരിപ്പംകുന്നേല്‍ വീട്ടില്‍ മാതാപിതാക്കളുടെ മരണ ശേഷം പ്രകാശ് ഒറ്റക്കായിരുന്നു താമസം. വീടിന് പുറത്തേക്ക് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പ്രകാശിനെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
1987ല്‍ പുറത്തിറങ്ങിയ മിഴിയിതളില്‍ കണ്ണീരുമായി ആണ് ആദ്യചിത്രം . അവന്‍ അനന്തപത്മനാഭന്‍ , വരും വരാതിരിക്കില്ല, ദീര്‍ഘസുമംഗലീഭവ, വലതുകാല്‍വെച്ച്, പാട്ടുപുസ്തകം എന്നിങ്ങനെ ആറ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
സംവിധാനത്തിനു പുറമേ തിരക്കഥ, ഗാനരചന, സംഗീതം എന്നീ മേഖലയിലും പ്രകാശ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
---- facebook comment plugin here -----