Kerala
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും പിടിയിൽ
തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്‍.

കൊച്ചി | ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു മലയാളി സംവിധായകര്‍ അറസ്റ്റില്‍.സംവിധായകന്‍ ഖാലിദ് റഹ്മാന്‍,അഷ്‌റഫ് ഹംസ എന്നിവരാണ് അറസ്റ്റിലായത്.1.6ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പോലീസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പരിശോധന നടത്തിയത്.ഇരുവരെയും കൂടാതെ സംഭവസമയം കൂടെ ഉണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളും അറസ്റ്റിലായിട്ടുണ്ട്.ഇയാള്‍ സിനിമ മേഖലയിലുള്ളതല്ല.
മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയ ആളെക്കുറിച്ച് എക്സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സംവിധായകര്‍ കഞ്ചാവുമായി പിടിയിലാകുന്നത്.
സംവിധായകനും ഛായഗ്രഹകനുമായി സമീര്‍ താഹിറിന്റെ ഉടമസ്ഥതയിലാണ് ഫ്ളാറ്റുള്ളത്. തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്‍.
തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ.