Kerala
ആര്യാടന്‍ ഷൗക്കത്തിനെതിരായ അച്ചടക്ക നടപടി; കെ പി സി സി തീരുമാനം ഉടനില്ല
കടുത്ത നടപടി ഉണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം | ആര്യാടന്‍ ഷൗക്കത്തിനെതിരായ അച്ചടക്ക നടപടിയില്‍ കെ പി സി സി തീരുമാനം പിന്നീട്. കടുത്ത നടപടി ഉണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്ക് ശിപാര്‍ശയില്ല.
കൂടുതല്‍ കൂടിയാലോചനകള്‍ക്കു ശേഷമാകും വിഷയത്തില്‍ കെ പി സി സി തീരുമാനമെടുക്കുക. അധ്യക്ഷന്‍ കെ സുധാകരന്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷമായിരിക്കും ചര്‍ച്ച നടക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പു കൂടി പരിഗണിച്ചായിരിക്കും തീരുമാനമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് മലപ്പുറത്ത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് നേതൃത്വം കൊടുത്തതാണ് ആര്യാടന്‍ ഷൗക്കത്തിനെതിരായ നീക്കങ്ങള്‍ക്ക് കാരണമായത്. എന്നാല്‍, ഫലസ്തീന് അനുകൂലമായി റാലി സംഘടിപ്പിച്ചതില്‍ എന്ത് തെറ്റാണുള്ളതെന്നാണ് ഷൗക്കത്തിന്റെ ചോദ്യം.