Connect with us

Kerala

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം; തൃശൂരില്‍ വീണ്ടും പോസ്റ്റര്‍

തൃശൂര്‍ പ്രസ് ക്ലബിനു മുന്നിലും ഡിസിസി ഓഫീസിനു സമീപത്തുമാണ് മൂന്നു പോസ്റ്ററുകള്‍ പതിപ്പിച്ചത്.

Published

|

Last Updated

തൃശൂര്‍ | തൃശൂരില്‍ ടിഎന്‍ പ്രതാപനെതിരെ വീണ്ടും പോസ്റ്റര്‍. ടി എന്‍ പ്രതാപന്‍ സംഘപരിവാര്‍ ഏജന്റാണെന്നും കോൺഗ്രസിനെ നശിപ്പിച്ചതിൽ ഒന്നാം പ്രതി പ്രതാപനാണെന്നുമാണ് പോസ്റ്ററിൽ പറയുന്നത്. സേവ് കോൺഗ്രസ് ഫോറത്തിന്‍റെ  പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പിലേറ്റ പരാജയം കെ പി സി സി ഉപസമിതി അന്വേഷിക്കാനിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

തൃശൂര്‍ പ്രസ് ക്ലബിനു മുന്നിലും ഡിസിസി ഓഫീസിനു സമീപത്തുമാണ് മൂന്നു പോസ്റ്ററുകള്‍ പതിപ്പിച്ചത്.

Latest