Kerala
സമൂഹത്തില്‍ ഇപ്പോഴും കറുപ്പിനോട് വിവേചനം തുടരുകയാണ്; കെ രാധാകൃഷ്ണന്‍ എം പി
നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു എംപിയുടെ പ്രതികരണം.

തിരുവനന്തപുരം| സമൂഹത്തില്‍ നിറവും ജാതിയുമെല്ലാം ഇപ്പോഴും വലിയ ചര്‍ച്ചക്ക് വിധേയമാകുന്നുവെന്ന് കെ രാധാകൃഷ്ണന്‍ എം പി. കറുപ്പിനോട് ഇപ്പോഴും വിവേചനം തുടരുകയാണെന്നും എം പി പറഞ്ഞു. നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു എംപിയുടെ പ്രതികരണം.
ജാതി വ്യവസ്ഥയുടെ ദുരന്തം പേറുന്നവരാണ് ഭൂരിപക്ഷം ആളുകളും. അതോടൊപ്പം നിറത്തിന്റെ പേരിലും ആട്ടിയോടിക്കപ്പെടുന്ന സ്ഥിതിയുാണുണ്ടാകുന്നത്. നിറത്തിന്റെ പേരില്‍ ലോകത്താകെ വിവേചനമുണ്ട്. ആധിപത്യം സ്ഥാപിച്ചവര്‍ എപ്പോഴും അവരുടെ സംസ്‌കാരം, നിറം, ഭാഷ എന്നിവയെല്ലാമാണ് മികച്ചതെന്ന് നമ്മെ പഠിപ്പിച്ചുവെന്നും കെ രാധാകൃഷ്ണന്‍ എം പി കൂട്ടിച്ചേര്‍ത്തു.
ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചത് തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. മനുഷ്യന്റെ നിറത്തെക്കുറിച്ച് ആരും കുറ്റം പറയാന്‍ പാടില്ല. അതൊക്കെ പ്രകൃതിദത്തമായി ലഭിക്കുന്നതാണ്. കറുപ്പും പല നിറങ്ങളില്‍ ഒന്നാണ്. പക്ഷെ, കറുപ്പിനോടുള്ള അലര്‍ജി കേരളത്തില്‍ ആദ്യം തുടങ്ങിയത് പിണറായി വിജയനാണ്. കറുപ്പ് കൊടിക്കെതിരെ അദ്ദേഹം പ്രചാരണം നടത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കറുപ്പിനെതിരെ തന്നെ രംഗത്തുവന്നു. ഇത് രണ്ടും തെറ്റാണെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.