Connect with us

National

മഹാരാഷ്ട്രയില്‍ പുതിയ ഗവര്‍ണര്‍ക്കായി ചര്‍ച്ച സജീവം; അമരീന്ദര്‍ സിങിന് സാധ്യത

അമരീന്തര്‍ സിങും പ്രഭാത് ഛായുമാണ് പരിഗണിക്കപ്പെടുന്ന പേരുകള്‍. 80 കഴിഞ്ഞ അമരീന്തര്‍ സിങിനാണ് സാധ്യത കൂടുതല്‍.

Published

|

Last Updated

ന്യൂഡല്‍ഹി| മഹാരാഷ്ട്രയില്‍ അമരീന്തര്‍ സിങ്  ഗവര്‍ണര്‍ ആയേക്കും. മഹാരാഷ്ട്രയുടെ പുതിയ ഗവര്‍ണര്‍ക്കായി ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് അമരീന്തര്‍ സിങിന് സാധ്യത. ക്യാപ്റ്റന്‍ അമരീന്തര്‍ സിങും പ്രഭാത് ഛായുമാണ് പരിഗണിക്കപ്പെടുന്ന പേരുകള്‍. 80 കഴിഞ്ഞ അമരീന്തര്‍ സിങിനാണ് സാധ്യത കൂടുതല്‍.

മുന്‍ രാജ്യസഭാ അംഗവും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമാണ് പ്രഭാത് ഛാ. അമരീന്തര്‍ സിങ്  പഞ്ചാബില്‍ കോണ്‍ഗ്രസിനോട് തെറ്റി പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് തിളങ്ങാനായിരുന്നില്ല. തുടര്‍ന്ന് അമരീന്ദര്‍ സിങിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയായിരുന്നു. ശേഷം മതിയായ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.

Latest