Connect with us

National

ചര്‍ച്ചകള്‍ സജീവം; ഗോപാല്‍കൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കും

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടെങ്കില്‍ മത്സരിക്കാമെന്ന് ഗോപാല്‍കൃഷ്ണ ഗാന്ധി സൂചിപ്പിച്ചതായാണ് വിവരം. നാളെ രണ്ടരക്ക് പ്രഖ്യാപനമുണ്ടായേക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി ഗോപാല്‍കൃഷ്ണ ഗാന്ധിയെ കൊണ്ടുവരാന്‍ നീക്കം. ഗോപാല്‍കൃഷ്ണ ഗാന്ധിയുമായി എന്‍ സി പി നേതാവ് ശരത് പവാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടെങ്കില്‍ മത്സരിക്കാമെന്ന് ഗോപാല്‍കൃഷ്ണ ഗാന്ധി സൂചിപ്പിച്ചതായാണ് വിവരം. നാളെ രണ്ടരക്ക് പ്രഖ്യാപനമുണ്ടായേക്കും.

രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷം പരിഗണിച്ചിരുന്ന എന്‍ സി പി നേതാവ് ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, എന്നിവര്‍ മത്സരിക്കാനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി പി എം, സി പി ഐ, മുസ്ലിം ലീഗ്, ആര്‍ എസ് പി, സമാജ്‌വാദി പാര്‍ട്ടി, ആര്‍ എല്‍ ഡി, ശിവസേന, എന്‍ സി പി, ഡി എം കെ, പി ഡി പി, എന്‍ സി, ആര്‍ ജെ ഡി, ജെ ഡി എസ്, ജെ എം എം, സി പി ഐ എം എല്‍ എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.

Latest