up election
ചര്‍ച്ചകള്‍ അലസി; അഖിലേഷുമായി സഖ്യമുണ്ടാക്കാതെ ഭീം ആര്‍മി
അഖിലേഷനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് റാവണ്‍ എസ് പിയുമായി സഖ്യത്തിനില്ലെന്ന് അറിയിച്ചത്
ലക്‌നോ | ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭീം ആര്‍മിയും സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യ സാധ്യതകള്‍ മുടങ്ങി. ചര്‍ച്ചകള്‍ക്കൊടുവില്‍ അഖിലേഷനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് റാവണ്‍ എസ് പിയുമായി സഖ്യത്തിനില്ലെന്ന് അറിയിച്ചത്.
എല്ലാ ചര്‍ച്ചകളും അഖിലേഷുമായി നടത്തി. ദളിത് വിഭാഗവുമായി എസ് പിക്ക് സഖ്യം ആവശ്യമില്ലെന്നാണ് ഈ ചര്‍ച്ചകളില്‍ നിന്ന് മനസിലായത്. ദളിതരെ വോട്ട് ബാങ്കായാണ് അഖിലേഷിന് ആവശ്യം. ബഹുജന്‍ സമാജിലെ ജനങ്ങളെ അഖിലേഷ് അപമാനിച്ചു. ഒരുമാസവും മൂന്ന് ദിവസവും താന്‍ കഠിനശ്രമം നടത്തി. എന്നാല്‍, സഖ്യം മാത്രം യാഥാര്‍ഥ്യമായില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് റാവണ്‍ അറിയിച്ചു. ബി ജെ പി ജയിക്കാന്‍ വേണ്ടിയാണ് അഖിലേഷ് തങ്ങളുമായി സഖ്യത്തിന് തയ്യാറാവാത്തതെന്നും ആസാദ് ആരോപിച്ചിരുന്നു.
ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിക്ക് അഖിലേഷ് മൂന്ന് സീറ്റുകള്‍ വാഗ്ദാനം ചെയ്തുവെന്നും എന്നാല്‍ പത്ത് സീറ്റുകള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സഖ്യം യാഥാര്‍ഥ്യമാവാത്തതെന്നും വാര്‍ത്തകള്‍ ഉണ്ട്.