Climate Change
രോഗം കാലാവസ്ഥാ മാറ്റം; കനേഡിയന്‍ വനിതക്ക് രോഗം നിര്‍ണ്ണയിച്ച് ഡോക്ടര്‍
ഇത്തരത്തില്‍ കാലാവസ്ഥാ മാറ്റം രോഗനിര്‍ണ്ണയിക്കപ്പെടുന്ന ആദ്യ വ്യക്തിയാണിവര്‍
കൊളംബിയ | ചികിത്സക്കെത്തിയ വനിതക്ക് കാലാവസ്ഥാ മാറ്റമാണ് രോഗമെന്ന് രോഗനിര്‍ണ്ണയം നടത്തി ഡോക്ടര്‍. ബ്രിട്ടീഷ് കൊളംമ്പിയയിലെ നെല്‍സണിലാണ് സംഭവം. ഇത്തരത്തില്‍ കാലാവസ്ഥാ മാറ്റം രോഗനിര്‍ണ്ണയിക്കപ്പെടുന്ന ആദ്യ വ്യക്തിയാണിവര്‍. അടുത്തിടെ കാനഡയില്‍ ഉണ്ടായ ചൂട് തരംഗവും വായു മലിനീകരണവും മൂലം രോഗബാധിതയായി എത്തിയ വനിതക്കാണ് ഇത്തരത്തില്‍ രോഗ നിര്‍ണ്ണയം ചെയ്യപ്പെട്ടത്.
രോഗം മനസ്സിലാക്കാതെ ചികിത്സ നടത്തുന്നത് കൊണ്ട് കാര്യമില്ലെന്ന് രോഗനിര്‍ണ്ണയം നടത്തിയ കെയ്‌ലി മെരിറ്റ് എന്ന ഡോക്ടര്‍ പറഞ്ഞു. ഇനിയും രോഗ ലക്ഷണങ്ങള്‍ക്ക് മാത്രം ചികിത്സ നടത്തിയാല്‍ നമ്മള്‍ പിന്നോട്ടേ പോകുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
എഴുപതുകാരിക്ക് ജൂണിലെ ചൂട് തരംഗത്തിന് പിന്നാലെയാണ് ശ്വാസ തടസ്സം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. ഡയബറ്റിസും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇവര്‍ക്ക് നേരത്തേ ഉണ്ടായിരുന്നു. ചൂട് തരംഗത്തോടെ ഇതിന്റെ ബുദ്ധിമുട്ട് വളരെ അധികമായി. കാലവസ്ഥാ മാറ്റത്തിന്റെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയില്ലെന്നും ഇത് നേരിട്ട് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥ ഇപ്പോള്‍ വന്ന് ചേര്‍ന്നിരിക്കുന്നുവെന്നും അത്തരത്തില്‍ കൂടുതല്‍ രോഗികള്‍ ഇപ്പോള്‍ ചികിത്സക്ക് എത്തുന്നുണ്ടെന്നും മെരിറ്റ് പറഞ്ഞു.