Connect with us

Techno

ട്വിറ്ററില്‍ വീണ്ടും പിരിച്ചു വിടല്‍

ഇത് സംബന്ധിച്ച് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല

Published

|

Last Updated

കാലിഫോര്‍ണിയ|ഇലോണ്‍ മസ്‌കിന്റെ ട്വിറ്റര്‍ ഐ എന്‍ സി് ഡസന്‍ കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ഒക്ടോബര്‍ അവസാനത്തോടെ മസ്‌ക് സോഷ്യല്‍ നെറ്റ്വര്‍ക്ക് ഏറ്റെടുത്തതിനുശേഷം കുറഞ്ഞത് എട്ട് തവണയാണ്‌  ജോലിക്കാരെ വെട്ടിക്കുറച്ചത്.പരസ്യ സാങ്കേതികവിദ്യ, ട്വിറ്റര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന ഒന്നിലധികം എഞ്ചിനീയറിംഗ് ടീമുകളെ ജോലി വെട്ടിക്കുറയ്ക്കല്‍ ബാധിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.നവംബര്‍ ആദ്യം, 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്ത മസ്‌കിന്റെ ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി ഏകദേശം 3,700 ജീവനക്കാരെ പിരിച്ചുവിട്ടു.