Kerala
മദ്യപാനത്തിനിടെ തര്‍ക്കം; അഭിഭാഷകന്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
തൃശൂര്‍ | തൃശൂരിലെ തിരൂരില്‍ അഭിഭാഷകന്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അഭിഭാഷകനായ പി ആര്‍ സജേഷിന്റെ വീട്ടില്‍ വച്ച് മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തിനിടെയാണ് സംഭവം. മുളങ്കുന്നത്തുകാവ് സ്വദേശി മണികണ്ഠനാണ് കൊല്ലപ്പെട്ടത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യപിക്കുമ്പോഴുണ്ടായ വാക്കുതര്‍ക്കത്തിനിടെ മണികണ്ഠന്റെ തലയില്‍ സജേഷ് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. അഭിഭാഷകന്‍ ദീര്‍ഘകാലമായി മദ്യത്തിനും ലഹരിയ്ക്കും അടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ വീട്ടില്‍ തനിച്ചാണ് താമസം. തിരൂര്‍ സ്വദേശിയായ കൊല്ലപ്പെട്ട മണികണ്ഠന്‍ അവിവാഹിതനാണ്.
---- facebook comment plugin here -----