Connect with us

Kerala

ജില്ലാ അധ്യക്ഷ പദവി തർക്കം: പാലക്കാട് ബി ജെ പിയിൽ കലാപം രൂക്ഷം

. രാജി സന്നദ്ധത അറിയിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്  കത്ത് നല്‍കുമെന്ന് നേതാക്കള്‍

Published

|

Last Updated

പാലക്കാട് |  യുവമോര്‍ച്ചാ നേതാവ് പ്രശാന്ത് ശിവനെ ബി ജെ പി ജില്ലാ അധ്യക്ഷനാക്കാനുള്ള നീക്കത്തിനെതിരെ പാലക്കാട് ബി ജെ പിയിൽ കലാപം രൂക്ഷം. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍മാര്‍ രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ചു.

പ്രശാന്ത് ശിവന് അനുകൂലമായ സംസ്ഥാന നേതൃത്വത്തി തീരുമാനത്തിനെതിരെ സംസ്ഥാന ട്രഷറര്‍ അഡ്വ ഇ കൃഷ്ണദാസ്, നഗരസഭാ ചെയര്‍പേഴ്‌സൻ പ്രമീള ശശിധരന്‍, കൗണ്‍സിലര്‍മാരായ സ്മിതേഷ്, സാബു, ലക്ഷ്മണന്‍, വനിത എന്നിവരാണ് രാജിക്കൊരുങ്ങുന്നത്. ബി ജെ പി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജനും കൗൺസിലർ സ്ഥാനം രാജിവെച്ചേക്കുമെന്ന് അറിയിച്ചതായി സൂചനയുണ്ട്.

പ്രശാന്ത് ശിവനെ ജില്ലാ അധ്യക്ഷനായി തിരഞ്ഞെടുത്ത നടപടിക്കെതിരെ ഒരു വിഭാഗം നേതാക്കള്‍ വ്യാപക വിമര്‍ശം ഉയര്‍ത്തുന്നുണ്ട്.  പ്രശ്‌നത്തില്‍ സമവായത്തിനില്ലെന്ന് കെ സുരേന്ദ്രന്‍ നിലപാട് കടുപ്പിച്ചതോടെയാണ് രാജി തീരുമാനത്തിൽ ഉറച്ച് നേതാക്കള്‍ രംഗത്തെത്തിയത്. രാജി സന്നദ്ധത അറിയിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്  കത്ത് നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു. പ്രശാന്ത് ശിവനെ ജില്ലാ അധ്യക്ഷനാക്കാനുള്ള തീരുമാനം ദേശീയ നേതൃത്വവുമായി ആലോചിച്ച ശേഷം എടുത്തതെന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്. അതിനെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

Latest