Connect with us

National

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

ദേശീയ തലത്തില്‍ ജയ് ഭാരത് സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് നേതാക്കൾ

Published

|

Last Updated

ഡല്‍ഹി| രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. ദേശീയ തലത്തില്‍ ജയ് ഭാരത് സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി-യുവജന-വനിതാ വിഭാഗം ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് സമരം നടത്തുക. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയും മോദി അദാനി കൂട്ടുകെട്ടും തുറന്നുകാണിക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

നാല് തലങ്ങളിലായാണ് സത്യഗ്രഹങ്ങള്‍ സംഘടിപ്പിക്കുക. ആദ്യ ഘട്ടത്തില്‍ ബ്ലോക്ക് തലത്തിലായിരിക്കും സത്യഗ്രഹം. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 8 വരെയാണ് ബ്ലോക്ക് തല സത്യഗ്രഹം. മാര്‍ച്ച് 31ന് രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങള്‍ നടത്തും. ഏപ്രില്‍ 3 മുതല്‍ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാര്‍ഡുകളിലൂടെ ചോദ്യങ്ങള്‍ ഉന്നയിച്ച് കത്തയക്കും.

ഏപ്രില്‍ 15 മുതല്‍ 20 വരെയാണ് ജില്ലാ തലത്തിലെ സത്യഗ്രഹം. ഏപ്രില്‍ 20 മുതല്‍ 30 വരെയാണ് സംസ്ഥാന തലത്തിലെ സത്യഗ്രഹം.